TAMIL
KANNADA
MALAYALAM
TELUGU
Home
News
Interviews
Reviews
Previews
Photos
Videos
Recent Posts
സിനിമ: യുദ്ധത്തിന്‍റെ ഉന്മാദം!
ഉത്തരങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം!
Recent Comments
Categories
adda(0)
Aishwarya Rai(0)
Anushka(0)
Audio Launch(0)
bhavani ips(0)
Blessy(1)
Book Launch(0)
CCL(0)
cinema(1)
Court(0)
debut(0)
Deepika Padukone(0)
Director(1)
Endhiran(0)
film news(0)
film review(0)
harishraj(0)
IT Raids(0)
Japan(0)
kamal(0)
kannad film review(0)
kannada(0)
kannada film review(0)
kollywood(0)
Mani Rathnam’s Ponniyin Selvan(0)
Marriage(0)
nayantara(0)
News(0)
Passed away(0)
prem(0)
rajni(0)
Rajnikanth(0)
Ramya(0)
Release(0)
Review(0)
sandalwood(0)
Sharapanjara(0)
Singam Puli(0)
singam`(0)
Sonakshi(0)
Srimathi(0)
Suriya(0)
tam interview(0)
tamil(0)
Tsunami(0)
Veera Madakari(0)
Venkatesh(0)
Vidya Balan(0)
Wedding(0)
സിനിമ: യുദ്ധത്തിന്‍റെ ഉന്മാദം!
Jun 10, 2009
എഴുതുന്നത് ഏറെ മടിയുള്ള കാര്യമാണ്. എന്നാല്‍ എഴുത്താണ് കൂടുതല്‍ ഇഷ്ടം. കഴിഞ്ഞ കുറെ മാസങ്ങളായി 'ഭ്രമര'ത്തിന്‍റെ മൂലകഥയുമായി പലയിടങ്ങളിലായി ചുറ്റികറങ്ങുകയായിരുന്നു. ശാരീരികവും മാനസികവുമായി ഏറെ കഷ്ടപ്പെട്ട കുറെ നാളുകള്‍.
'കല്‍ക്കത്ത ന്യൂസ്'നു ശേഷം മനസ്സിനെ നുറുക്കിയ കുറെ അനുഭവങ്ങള്‍. ആ മുറിവുകള്‍ ഉണങ്ങിക്കൂടുവാനായി ആത്മവിശ്വാസം വീണ്ടെടുക്കുവാനുള്ള ഒളിച്ചോട്ടം. അങ്ങനെ പലതും ഉണര്‍ത്തിയ ഉള്‍വിളികള്‍. ഒരു ഘട്ടത്തില്‍ വീണ്ടും ഒരു തിരക്കഥ എഴുതുവാന്‍ സാധിക്കുമെന്ന്‍ കരുതിയിരുന്നില്ല. എന്‍റെ അക്ഷരങ്ങളിലൂടെ വീണ്ടും ഒരു സിനിമ ഉണ്ടാവില്ലെന്ന്‍ പേടിച്ച ദിവസങ്ങള്‍. ഒരു കഥക്കായി ഫാനിലെക്ക് നോക്കി ഒട്ടേറെ ദിവസങ്ങളിരുന്നു. ഗസ്റ്റ്ഹവ്സിന്‍റെ നിറം മങ്ങിയ ചുവരുകളില്‍ എനിക്ക് മാത്രം കാണാന്‍ കഴിയുന്ന ചിത്രങ്ങള്‍ എന്‍റെ കൂട്ടുകാരായി. ചിന്തകള്‍ എന്നോട് പിണങ്ങി നില്‍ക്കുന്നപോലെ.
അക്ഷരങ്ങള്‍ ഇനി എനിക്ക് വഴങ്ങില്ലേന്ന്‍ ഭയപ്പെട്ടു.
നിര്‍മ്മാതാവ് നിരാശനായി മുറിയില്‍ കയറിയിറങ്ങി. 'തന്മാത്ര'യ്ക്കുശേഷം ലാലേട്ടനോടൊപ്പം പ്ലാന്‍ ചെയ്തിരുന്ന സിനിമ ആണ്. വര്‍ഷം മൂന്ന് കഴിഞ്ഞു. എന്‍റെ മനസ്സിലെ വെല്ലുവിളിയും അതായിരുന്നു. 'തന്മാത്ര'യിലെ രമേശന്‍ നായരോടൊപ്പം, അല്ലെങ്കില്‍ അതിലും മുകളിലായി ലാലേട്ടനെ ഉപയോഗപ്പെടുത്തേണ്ട സിനിമ.
ഭ്രമരത്തിന്‍റെ അര്‍ത്ഥം പോലെ, അപരിചിതന്‍ ആയ അയാള്‍ക്ക് ചുറ്റും ഒരു കഥ മെനയുവാനായി ഞാന്‍ ചുറ്റിക്കറങ്ങി. എന്‍റെ മറ്റെല്ലാ തിരക്കഥകളും പോലെ വണ്‍-ലൈന്‍ ഇല്ലാതെ മുന്നോട്ടുള്ള കഥയുടെ സഞ്ചാരം. ഞാന്‍ അറിയാതെ എന്‍റെ കഥയും കഥാപാത്രങ്ങളും ചെവിയില്‍ മൂളിത്തുടങ്ങി. ഞാന്‍ അറിയാതെ എനിക്ക് ലഭിക്കുന്ന അനുഗ്രഹമായി ഞാന്‍ എഴുത്തിനെ കാണുന്നു. കഥയില്‍ ഒളിഞ്ഞിരിക്കുന്ന
...more
Read Full Post
Comments (10)
ഉത്തരങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം!
Feb 09, 2009
ബ്ലോഗില്‍ എഴുതുന്നതിനെ കുറിച്ച് ഇതിന് മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്‍റെ ചിന്തകളുടെയും അറിവുകളുടെയും പരിമിതി ഏറ്റവും അധികം തിരിച്ചറിഞ്ഞിട്ടുള്ളത് ഞാന്‍ തന്നെയാണ്.
ഒരു സിനിമക്കുള്ള തിരക്കഥ ഉണ്ടാക്കുന്നതിനായി പലരെയും സമീപിച്ചെങ്കിലും നിരുത്സാഹപ്പെടുത്തുന്ന മറുപടിയാണ് അവരില്‍ നിന്നെല്ലാം എനിക്ക് കിട്ടിയത്.
പതിനെട്ടു വര്‍ഷക്കാലം സംവിധായകസഹായിയായി നിന്നു സിനിമയെ മനസ്സിലാക്കി എന്ന മിഥ്യാബോധം ഉടഞ്ഞു വീഴുകയോ ഊരിമാറ്റുകയോ ചെയ്ത ദിവസങ്ങളായിരുന്നു പിന്നീടെനിക്കുണ്ടായത്. അങ്ങനെ, എന്‍റെ മണ്ടത്തരങ്ങളും കഴിവുകളും ഏറ്റെടുക്കുവാനുള്ള തീരുമാനത്തിലേക്ക് ഞാന്‍ എത്തിയപ്പോഴാണ് ആദ്യത്തെ സിനിമ സ്വന്തമായി എഴുതുവാന്‍ തീരുമാനിച്ചത്.
ഇവിടെ ഇങ്ങനെ എഴുതിത്തുടങ്ങുന്നതിന്‍റെ പിന്നിലും അത്തരം ചില തീരുമാനങ്ങളുണ്ട്. രാഷ്ട്രീയ-സാംസ്ക്കാരിക വിപ്ലവങ്ങളുടെ പിന്നില്‍ കലാ-സാഹിത്യകാരന്മാര്‍ക്കുള്ള പങ്ക് ലോകചരിത്രത്തില്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോള്‍ എന്‍റെ മനസ്സിലേക്ക് ഓടിയെത്തുന്നത് സെര്‍ജി ഐസേന്‍സ്ടീന്റെ 'ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍' എന്ന സിനിമ ആണ്.
അത്ര വലിയ വഴികളിലൂടെ നമ്മുടെ ചലച്ചിത്രകാരന്മാര്‍ നടന്നിട്ടില്ലെങ്കിലും ഒരു കാലത്ത് കെ പി എ സി പോലുള്ള നാടക സമിതികള്‍ ഒരു വിഭാഗം ആള്‍ക്കാരില്‍ സാമൂഹികബോധത്തിന്‍റെ വിത്തുകള്‍ പാകാന്‍ സഹായിച്ചിരുന്നു.
കലാസാഹിത്യങ്ങളുടെ കൃത്യമായ ഇടപെടലിലൂടെ രൂപപ്പെട്ട ഒരു മധ്യവര്‍ത്തി സംസ്കാരത്തില്‍ ജനിക്കുകയും വളരുകയും ചെയ്തതുകൊണ്ടാവാം നിഴലും വെളിച്ചവും എന്‍റെ മനസ്സിനെ മോഹിപ്പിച്ചത്.
എണ്‍പതുകളില്‍ ചെറുപ്പക്കാരുടെ ഇടയില്‍ കവിത എഴുതുന്നത് ഒരു ഹരമായിരുന്നു. അത്തരത്തില്‍ ഉള്ള ഒരു ഭ്രമത്തില്‍ ഞാനും കവിതകള്‍ എഴുതി ഒളിപ്പിച്ചു വച്ചിരുന്നു. അതിലെ ഒരു വരിയാണ് "നിഴലും വെളിച്ചവും പാറി വീണെന്റെ മൃദുലമാം മനസ്സിനെ
...more
Read Full Post
Comments (12)